Advertisement

എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയൊൻപതുകാരൻ പിടിയിൽ

April 22, 2023
2 minutes Read
69 year old man arrested for sexually assaulting girl

കോഴിക്കോട് എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയൊൻപതുകാരൻ പിടിയിൽ. തിക്കോടി സ്വദേശി കുഞ്ഞിക്കണ്ണനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ട് വയസ് പ്രായമുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു.

Read Also: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ഏഴു വർഷം കഠിന തടവും പിഴയും

സംഭവം പുറത്തായതോടെ ഒളിവിൽ കഴിയുകയായിരുന്ന കുഞ്ഞിക്കണ്ണനെ പയ്യോളി സി ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Highlights: 69 year old man arrested for sexually assaulting girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top