Advertisement

ജിദ്ദയിൽ ഈദ് നൈറ്റ് ഇന്ന്; അണിനിരക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങൾ

April 22, 2023
2 minutes Read
Eid Night 2023

ജിദ്ദയിൽ ഈദ് നൈറ്റ് ഇന്ന്. പ്രവാസി മലയാളികളുടെ പെരുന്നാളാഘോഷത്തിന് മാറ്റ് കൂട്ടാൻ കേരളത്തിലെ ചലചിത്ര മേഖലയിലെ പ്രമുഖർ ജിദ്ദയിലെത്തി. സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിൽ മലയാള സിനിമാ താരങ്ങളും ഗായകരും ഇന്നത്തെ ആഘോഷ രാവിൽ പങ്കെടുക്കും. Eid Night 2023 today at Jeddah

ജിദ്ദ വിമാനത്താവളത്തിൽ എത്തിയ കലാകാരന്മാരെ സംഘാടകരായ എയിറ്റ് വണ്ടേഴ്സ് പ്രതിനിധികൾ സ്വീകരിച്ചു. സുരാജ് വെഞ്ഞാറുമൂട് നേതൃത്വം നൽകുന്ന താര സംഘത്തിൽ ഹണി റോസ്, റീമി ടോമി, സയനോര ഫിലിപ്പ്, അഫ്സൽ, ലക്ഷ്മി നക്ഷത്ര, സജിലി സലീം, മഹേഷ് കുഞ്ഞുമോൻ, തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, ശ്രുതി ഉത്തമൻ, കൌശിക്, ഡയാന, ഷിയാ മജീദ്, സഞ്ചിത് സലാം തുടങ്ങിയവർ ഉണ്ട്.

Read Also: ഭീകരാക്രമണം: ഈദ് ആഘോഷങ്ങൾ ഒഴിവാക്കി പൂഞ്ചിലെ ഗ്രാമീണർ

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിലാണ് ഈദ് നൈറ്റ് അരങ്ങേറുന്നത്. പാട്ടും നൃത്തവും കോമഡി സ്കിറ്റുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയയിലും ഇന്ന് പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റുകൾ ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

Story Highlights: Eid Night 2023 today at Jeddah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top