ഇന്ന് അക്ഷയ തൃതീയ; കേരളത്തിൽ സ്വർണവിലയിൽ ഇടിവ്

അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞു. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടു കൂടി ഒരു പവൻ സ്വർണത്തിന്റെ വില 44600 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിനാകട്ടെ കഴിഞ്ഞ ദിവസത്തേക്കാൾ 30 രൂപ കുറഞ്ഞ് 5575 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്നത്തെ വില 4635 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്ന് 30 രൂപയാണ് 18 കാരറ്റ് സ്വർണത്തിനും കുറഞ്ഞത്. Kerala gold rate today April 22
Read Also: അക്ഷയ തൃതീയ അടുത്തു; സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
Story Highlights: Kerala gold rate today April 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here