Advertisement

ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡും നേർക്കുനേർ; ബാഴ്സ സ്‌ക്വാഡിലേക്ക് അരങ്ങേറ്റം കുറിച്ച് പതിനഞ്ചുകാരൻ

April 23, 2023
2 minutes Read
Antoine Griezmann and Lamine Yamal

ലാ ലീഗയിൽ കിരീടമുറപ്പിക്കുന്നതിനായി എഫ്‌സി ബാഴ്സലോണ ഇന്ന് ഇറങ്ങുന്നു. സ്പാനിഷ് ഫുട്ബോളിലെ വമ്പൻ ടീമായ അത്ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. ബാഴ്സയുടെ ഹോം മൈതാനമായ ക്യാമ്പ് നൗവിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 7:45നാണ് മത്സരം. ഇരു ടീമുകളും ഈ സീസണിൽ ആദ്യത്തെ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബാഴ്‌സലോണയ്ക്ക് ഒപ്പമായിരുന്നു. ഡെംമ്പെലെയാണ് മത്സരത്തിൽ വിജയ ഗോൾ നേടിയത്. നിലവിൽ, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി 8 പോയിന്റുകളുടെ വ്യത്യാസമാണ് ബാഴ്സയ്ക്കുള്ളത്. ഇന്നത്തെ മത്സരത്തിലേക്ക് പന്തിഞ്ചുകാരനായ ലാമിൻ യാമിലിനെ ബാഴ്സ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാഴ്സയുടെ അക്കാദമിയിലൂടെ വളർന്നു വന്ന ലാമിൻ യാമിൽ ഭാവിയിലെ താരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലീഗിലെ ഒരു മത്സരത്തിനായി ബാഴ്സയുടെ സ്‌ക്വാഡിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ലാമിൻ യാമിൽ. 15-Year-Old Makes Debut as Barcelona face Atletico Madrid

പരുക്കിനു ശേഷം മധ്യനിര താരങ്ങളായ പെഡ്രിയും ഫ്രേങ്കി ഡി ജോങ്ങും ടീമിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ഇരു താരങ്ങളുടെയും അഭാവം ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബാഴ്സക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. നിർണായകമായ ഇന്നത്തെ മത്സരത്തിൽ ഇരു താരങ്ങൾക്കും മടങ്ങിയെത്തിയത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ക്രിസ്റ്റൺസനും ഡെംമ്പെലെയും റോബെർട്ടോയും പരുക്കിൽ നിന്നും മുക്തരായിട്ടില്ല. അത്ലറ്റിക്കോയുടെ ടീമും പരുക്കിന്റെ ഭീതിയിലാണ്. ലോറന്റെ, കോൺഡോഗ്‌ബിയ, റെയ്‌നിൽഡോ എന്നിവർ പുറത്താണ്. സ്‌ട്രൈക്കർ മെംഫിസ് ഡിപ്പായ് ഇന്നത്തെ മത്സരം കളിക്കുന്നതിൽ സംശയങ്ങളുണ്ട്.

Read Also: മഹ്‌റെസിന് ഹാട്രിക്ക്; മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിലേക്ക്

29 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുകളാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആകെ സമ്പാദ്യം. ബാഴ്സക്ക് ആകട്ടെ അത്രയും മത്സരങ്ങളിൽ നിന്നായി 73 പോയിന്റുകളുമുണ്ട്. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് അത്ലറ്റിക്കോ മാഡ്രിഡ് കുതിക്കുന്നത്. മുൻ ബാഴ്സ താരമായ അന്റോണിയോ ഗ്രീസ്മാനാണ് ടീമിന്റെ കുന്തമുന.

Story Highlights: 15-Year-Old Makes Debut as Barcelona face Atletico Madrid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top