Advertisement

‌ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി

April 23, 2023
2 minutes Read
25 kg ganja seized at Aluva railway station

ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ആലുവ പെരുമ്പാവൂർ മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വില്പന കൂടിവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു സംഘം ട്രെയിനിൽ കഞ്ചാവ് എത്തിക്കുന്ന രഹസ്യവിവരം ലഭിച്ചത്. ബംഗാളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ പരിശോധനയുള്ളതിനാൽ കഞ്ചാവ് ചെന്നെയിലെത്തിച്ച് ചെന്നെ – തിരുവനന്തപുരം എക്സ്പ്രസിലാണ് ഇവർ ആലുവയിൽ എത്തിയത്.

Read Also: തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തി

ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെരുമ്പാവൂരിലെ പ്ലെവുഡ് കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായ ഒറീസ സ്വദേശികൾ. പെരുമ്പാവൂർ മേഖലയിൽ വില്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചത്. പ്രതികളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.

Story Highlights: 25 kg ganja seized at Aluva railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top