Advertisement

പച്ച ജഴ്സിയിൽ ആർസിബി ബാറ്റ് ചെയ്യും; വീണ്ടും ക്യാപ്റ്റനായി കോലി

April 23, 2023
6 minutes Read

രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡുപ്ലെസി മാറ്റ് ഫിറ്റ്നസ് പൂർണമായി വീണ്ടെടുക്കാത്തതിനാൽ വിരാട് കോലി തന്നെയാണ് ഇന്നും ടീം ക്യാപ്റ്റൻ. ഗ്രീൻ ഇനിഷ്യേറ്റിവിൻ്റെ ഭാഗമായി പച്ച ജഴ്സിയിലാണ് ഇന്ന് ആർസിബി ഇറങ്ങുക. രാജസ്ഥാനിൽ റിയൻ പരാഗിനെ ഇന്ന് പരിഗണിച്ചില്ല. ദേവ്ദത്ത് പടിക്കൽ ഫൈനൽ ഇലവനിലെത്തി. ആർസിബിയിൽ വെയിൻ പാർനലിനു പകരം ഡേവിഡ് വില്ലി കളിക്കും.

ടീമുകൾ:

Royal Challengers Bangalore: Virat Kohli, Faf du Plessis, Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik, Suyash Prabhudessai, David Willey, Wanindu Hasaranga, Mohammed Siraj, Vijaykumar Vyshak

Rajasthan Royals: Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Trent Boult, Sandeep Sharma, Yuzvendra Chahal

Story Highlights: rcb batting rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top