Advertisement

അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം പിടിയിലായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

April 23, 2023
1 minute Read
Youth arrested with MDMA Anchal kollam

കൊല്ലം അഞ്ചലിൽ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം പൊലീസിന്റെ പിടിയിലായ സംഭവത്തിൽ വീണ്ടും അറസ്റ്റ്. എംഡിഎംഎ കടത്തിക്കൊണ്ടുവരാൻ സഹായം നൽകിയ അഞ്ചൽ പനയഞ്ചേരി സ്വദേശി ശബരിയാണ് പൊലീസിന്റെ പിടിയിലായത്.

കേസിൽ അഞ്ചൽ മലപ്പുറം കുഴിമന്തി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടാമത്തെ ജീവനക്കാരനാണ് പൊലീസ് പിടിയിലാകുന്നത്. റിമാൻഡിൽ കഴിയുന്ന മലമ്പുഴ സ്വദേശി നിക്ക് ആകാശാണ് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയുമായി ട്രെയിനിൽ കൊല്ലത്ത് ആദ്യമെത്തിയത്. തുടർന്ന് ശബരി കാറിൽ കൊല്ലത്തെത്തിയാണ് എംഡിഎംഎ കടത്തി കൊണ്ടുവരുന്നത്.

Read Also: കൊച്ചിയിൽ എംഡിഎംഎയുമായി മൂന്ന് എൽഎൽബി വിദ്യാർത്ഥികൾ പിടിയിൽ

അഞ്ചലിലെ ലോഡ്ജിൽ കഴിഞ്ഞുവന്നിരുന്ന എക്സൈസ് ഉദ്യോഗസ്ഥനടക്കമുള്ളവർക്ക് ഇരുവരും ചേർന്നാണ് എംഡിഎംഎ കൈമാറ്റം ചെയ്തിരുന്നത്. എംഡിഎംഎ വിറ്റുകിട്ടിയ പണം നിക്ക് ആകാശിന് നൽകിയത് ശബരി വഴിയാണ്. ഇരുവരും അഞ്ചലിലെ കടയിൽ വെച്ചുള്ള പരിചയമാണ് എംഡിഎംഎ കടത്തിലേക്കു എത്തിച്ചത്.

എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളുമായി കടയിൽ വെച്ചു പരിചയപ്പെടുകയും തുടർന്ന് എംഡിഎംഎ ലോഡ്ജിൽ എത്തിച് പണം വാങ്ങുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: Youth arrested with MDMA Anchal kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top