Advertisement

കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ സന്ദർശിച്ച് കാതോലിക്കാബാവ; ഏലക്കാ മാല അണിയിച്ച് സ്വീകരണം

April 24, 2023
Google News 2 minutes Read
catholic bava visit kanjirappally archdiocese bishops

മലങ്കര ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ സന്ദർശിച്ചു. രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറക്കൽ, രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൻ എന്നിവർ കാതോലിക്കാ ബാവയെ ഏലക്കാ മാല അണിയിച്ചും പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു. ( catholic bava visit kanjirappally archdiocese bishops )

ഏതാനും മണിക്കൂറുകൾ ചെലവഴിച്ച സൗഹൃദ സന്ദർശനത്തിന് ഒടുവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മലബാർ ഡെവലപ്‌മെൻറ് സൊസൈറ്റി, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിവിധ ഭക്ഷ്യസാധനങ്ങളുടെ പാക്കറ്റുകൾ രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറക്കൽ, മാർ ജോസ് പുളിക്കൻ എന്നിവർ ചേർന്ന് കാതോലിക്കാബാവയ്ക്ക് സമ്മാനിച്ചു. ചില്ലു പാളിയിൽ കൊത്തിയെടുത്ത പേർഷ്യൻ ക്രോസ് അദ്ദേഹം ബിഷപ്പ്മാർക്ക് സമ്മാനമായി നൽകി.

കാതോലിക്കാബായുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സാധാരണക്കാരായ വിവിധ സഭയിലും മതത്തിലും പെട്ടവർക്ക് ഏറെ പ്രയോജനകരമാകുന്നു എന്നും രൂപത അധ്യക്ഷന്മാർ പറഞ്ഞു. രൂപതയിലെ വിവിധ വികാരി ജനറൽ മാർ പഴയ സെമിനാരി മാനേജർ ഫാദർ ജോബിൻ വർഗീസ്, കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Story Highlights: catholic bava visit kanjirappally archdiocese bishops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here