Advertisement

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി പീഡനശ്രമം; മലപ്പുറത്ത് ഫുട്ബോൾ കോച്ച് അറസ്റ്റിൽ

April 24, 2023
2 minutes Read
Football coach arrested at Malappuram in pocso case

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗിക അതിക്രമം നടത്തിയ ഫുട്‍ബോൾ കോച്ച് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്.(Football coach arrested at Malappuram in pocso case)

കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ഫുട്‍ബോൾ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി മുഹമ്മദ് ബഷീർ കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടിൽ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീർ മുറിയിൽ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈൽ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിവരമറിയിച്ചു.

Read Also: അതിസുരക്ഷാ ജയിലിലെ പോക്സോ കേസ് പ്രതിയിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെത്തി; ഒളിപ്പിച്ച് കടത്തിയത് മലദ്വാരത്തിൽ

മാതാപിതാക്കളുടെ പരാതിയിൽ ബഷീറിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഫുട്‍ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: Football coach arrested at Malappuram in pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top