പത്തനാപുരത്ത് വീട്ടിനുള്ളിൽ ചാരായം വാറ്റിയ ആളെ എസ്.ഐ ഓടിച്ചിട്ട് പിടികൂടി

പത്തനാപുരത്ത് വീടിനുള്ളിൽ ചാരായം വാറ്റിയ ആളെ പൊലീസ് പിടികൂടി. പത്തനാപുരം കുണ്ടയം മലങ്കാവ് വട്ടവിള തെക്കേതിൽ വീട്ടിൽ രവി (52) യെയാണ് പത്തനാപുരം എസ്.ഐ ശരലാലും സംഘവും ഇന്നലെ വെളുപ്പിന് 2 മണിയോടെ പിടികൂടിയത്.
Read Also: മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ
വാറ്റ് ആരംഭിച്ച സമയം സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ഇയാളെ എസ്.ഐ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ക്രൈം എസ്.ഐ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ദിൽഷാദ്, വിപിൻ, ഹോം ഗാർഡ് സതീശൻ എന്നിവരും റെയിൽ പങ്കെടുത്തു.
20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: liquor Sale in Pathanapuram One person arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here