പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിലൂടെ കേരളത്തിൽ വലീയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കും; കെ സുരേന്ദ്രൻ

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിലൂടെ കേരളത്തിൽ വലീയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ട്വന്റിഫോറിനോട്. എല്ലാ കാലവും വോട്ടിന് വേണ്ടി മതത്തെ ഉപയോഗിച്ചത് കോൺഗ്രസാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയോട് നൂറ് ചോദ്യമെന്ന ഡിവൈഎഫ്ഐ പരിപാടി പരിഹാസ്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.(Prime Minister will make a big political breakthrough in Kerala; K Surendran)
‘മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ചതും വോട്ട് ബാങ്ക് രാഷ്ട്രീയം കേരളത്തിൽ കളിച്ചതും കോൺഗ്രസാണ്. ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നില്ല. മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയത് തുല്യ അവസരങ്ങൾ എല്ലാവർക്കും ലഭിക്കാൻ വേണ്ടിയാണ്. ബിജെപിയെ മുന്നിൽ നിർത്തി മുസ്ലിം സമൂഹത്തിന്റെ വോട്ടുപിടിക്കനാണ് ശ്രമം നടക്കുന്നത്’- കെ സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കൊച്ചിയിലേത് രാഷ്ട്രീയ പരിപാടികളാണ്. ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്ത് വച്ചാണ്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഉണ്ടാകും എന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയിൽ എത്തിയതിന് ശേഷം ആണ് സ്വീകരണപട്ടിക പുറത്തുവന്നത്. തിരുവനന്തപുരത്തേക്ക് മടങ്ങുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
Story Highlights: Prime Minister will make a big political breakthrough in Kerala; K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here