അപകീർത്തി കേസ്; ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

അപകീർത്തി കേസിലെ ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി നിരസിച്ചിരുന്നു. അതേസമയം രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. Rahul Gandhi to move Gujarat High Court
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഭരണഘടനാ കോടതിയെ സമീപിക്കുക എന്ന മാർഗം രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഹർജി സമർപ്പിക്കും. തന്റെ ശിക്ഷ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യമാണ് അദ്ദേഹം അറിയിക്കുക.
കർണാടകയിലെ കോലാറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നൽകി. തുടർന്ന് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്.
Story Highlights: Rahul Gandhi to move Gujarat High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here