കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ നരേന്ദ്രമോദിയുടെ പ്രവർത്തനം തന്നെ ധാരാളമാണ്; സുരേഷ് ഗോപി

നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ രാഷ്ട്രീയ – സാംസ്കാരിക – സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. യുവം പരിപാടിയിൽ രാഷ്ട്രീയമില്ല എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തിലെ യുവാക്കൾക്കായുള്ള പരിപാടി മാത്രം. പൊലീസിന്റെ കൈയൂക്കൊന്നും ഈ സമയത്ത് കാണിക്കാനാവില്ല.(Suresh gopi about yuvam conclave 2023 and Narendramodi)
കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ പ്രവർത്തനം തന്നെ ധാരാളമാണ്. കേരളത്തിലെ കുത്തിത്തിരിപ്പിനുള്ള മറുപടിയും അദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. വോട്ടിന് വേണ്ടിയല്ല രാജ്യത്തെ യുവാക്കളുമായി ഇടപഴകാനാണ് അദ്ദേഹം വരുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വോട്ടിനുവേണ്ടിയാണോ മോദി വരുന്നത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നടത്തുന്ന പരിപാടികൾ വോട്ടിന് വേണ്ടിയാണോ എന്നും അദ്ദേഹം മറുപടി നൽകി.നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന് വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് എത്തിയ ശേഷമാകും പ്രധാനമന്ത്രി യുവം പരിപാടിയിൽ പങ്കെടുക്കുക.
Story Highlights: Suresh gopi about yuvam conclave 2023 and Narendramodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here