AI ക്യാമറ പദ്ധതിയുമായും SRIT യുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി

എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐടിയുമായും ബന്ധമുണ്ടെന്ന ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (യുഎൽസിഎസ്). സൊസൈറ്റിയുടെ പേരിൽ വരുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ഒന്നും യു.എൽ.സി.എസിന്റെ ഡയറക്ടർമാരെല്ലെന്നും യുഎൽസിഎസ് മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. 2016-ൽ എസ്ആർഐടി ഒരു ആശുപത്രി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നൽകി. അന്ന് രൂപീകരിയ സംയുക്ത സംരംഭമാണ് ULCCS SRIT Private Limited എന്ന സ്ഥാപനം. എന്നാൽ, 2018-ൽ ദൗത്യം അവസാനിച്ചതിനെ തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു എന്ന് യു.എൽ.സി.എസ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. Uralungal Society Denies Involvement in AI Camera Project
കമ്പനികളുടെ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റിൽ സെർച്ച് ചെയ്യുമ്പോൾ ULCCS SRIT Private Limited എന്ന പേര് കൂടി കാണിക്കുന്നത് അവർ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ആണെന്നും പത്രക്കുറിപ്പിലൂടെ സൊസൈറ്റി അറിയിച്ചു. ഇതു കണ്ടിട്ടാണ് പലരും എസ്.ആർ.ഐ.റ്റി എന്നു കേൾക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. എസ്ആർഐടി ഒരു സ്വതന്ത്ര സ്വകാര്യ സ്ഥാപനമാണ്. എസ്‌ആർഐടി പങ്കാളിയായിരുന്നു സംരംഭമായ യുഎൽസിഎസ് – എസ്ആർഐടിയെ യഥാർത്ഥ എസ്‌ആർഐടി എന്ന് തെറ്റിദ്ധരിച്ചാണ് നിലവിൽ ആരോപണങ്ങൾ ഉയരുന്നത് എന്നും അവർ വ്യക്തമാക്കി.
Read Also: എ.ഐ ക്യാമറ ഇടപാടിന് പിന്നിൽ വൻ അഴിമതി, കീശ കാലിയാക്കുന്ന പദ്ധതി; വി.ഡി സതീശൻ
എസ്.ആർ.ഐ.റ്റിയുമായോ എ ഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. അതിനാൽ, ഈ വിഷയത്തിൽ ഊരാളുങ്കലിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നല്കിയ മാദ്ധ്യമങ്ങൾ അത് തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽ നിന്നടക്കം ആ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഊരാളുങ്കൽ ആവശ്യപ്പെട്ടു.
Story Highlights: Uralungal Society Denies Involvement in AI Camera Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here