കുട്ടികളെ ഇരുത്തിയുളള യാത്രയ്ക്ക് ഫൈൻ വാങ്ങുന്നത് ദ്രോഹം, എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ല; കെ ബി ഗണേഷ് കുമാർ

എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കും.നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ ഓർക്കണം. കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വിഡിയോയിലൂടെയായിരുന്നു പ്രതികരണം.(kb ganesh kumar against kerala government ai camera traffic system)
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും എംഎൽഎ പറഞ്ഞു. ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടു പോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ്കുമാർ എം എൽ എ തുറന്നടിച്ചു.
Story Highlights: kb ganesh kumar against kerala government ai camera traffic system
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here