Advertisement

പ്രധാനമന്ത്രി കള്ളപ്രചാരണം നടത്തുന്നു, സംസ്ഥാന വിഹിതം കേന്ദ്രം വെട്ടുന്നു; എം വി ഗോവിന്ദൻ

April 25, 2023
Google News 2 minutes Read
MV govindan against narendra modi

പ്രധാനമന്ത്രി കള്ളപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രധാനമന്ത്രി നടത്തിയത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ്. കേരളം വികസനത്തിൽ പിന്നോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിതി ആയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രവിഹിതം വെട്ടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.(M V govindhan against Narendramodi)

പെൻഷനുമായി ബന്ധപ്പെട്ട ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു. കേന്ദ്ര സർക്കാർ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ചെറിയ തുക നൽകുന്നത്. ക്ഷേമ പെൻഷൻ വിതരണത്തിനും കേന്ദ്രം നൽകുന്നത് തുച്ഛമായ തുകയാണ്. ആർഎസ്എസിന്റെ വ്യജ പ്രചാരണം പ്രധാനമന്ത്രി ആവർത്തിക്കുന്നു.

Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

കേന്ദ്രസർക്കാർ നഷ്ട്ടപ്പെടുത്തുന്നത് കോടിക്കണക്കിന് ആളുകളുടെ തൊഴിലാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം പറഞ്ഞു നടക്കുന്നവർക്ക് എങ്ങനെ ന്യൂനപക്ഷത്തെ കൂടെ നിർത്താൻ കഴിയും. ക്രിസ്ത്യാനികൾ ആഭ്യന്തര ശത്രുക്കൾ എന്ന് പറഞ്ഞവരാണ് ആർഎസ്എസ്.

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സുരക്ഷ കൈകാര്യം ചെയുന്നത് ഇരുവരുമല്ല. സ്വർണ്ണക്കടത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാനസർക്കാർ. കേന്ദ്ര അന്വേഷണം പരാജയമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Story Highlights: M V govindhan against Narendramodi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here