വന്ദേ ഭാരത് സി-1 കോച്ചിൽ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി; വന്ദേ ഭാരത് യാത്ര തിരിച്ചു

പ്രധാനമന്ത്രി സി-1, സി-2 കോച്ചിൽ, കുട്ടികളുമായി ആശയവിനിമയം നടത്തി. ജീവനക്കാരോട് അദ്ദേഹം കുശാലാന്വേഷണം നടത്തി. ചിത്രങ്ങളുമായി എത്തിയ കുട്ടികളോട് അദ്ദേഹം സംവദിച്ചു. തെരെഞ്ഞെടുക്കപ്പെട്ട യാത്രക്കാരുമായി വന്ദേ ഭാരത് യാത്ര തിരിച്ചു. 11.12 ഓടെയാണ് വന്ദേ ഭാരത് യാത്ര തിരിച്ചത്. തിരുവനന്തപുരത്ത് നിന്നുമാണ് ആദ്യ യാത്ര തുടങ്ങിയത്.(Vande Bharat flagged off by Narendra Modi)
സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിലുണ്ട്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രധാനമന്ത്രി യാത്ര തിരിച്ചു. അവിടെ എത്തി തുടർന്നുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
Story Highlights: Vande Bharat flagged off by Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here