എഐ ക്യാമറ മനുഷ്യജീവൻ സംരക്ഷിക്കാൻ, സർക്കാരിന് പണമുണ്ടാക്കാനല്ല; മന്ത്രി ആന്റണി രാജു

സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകളെന്ന് മന്ത്രി ആന്റണി രാജു.എഐ ക്യാമറകൾ നിരപരാധികളുടെ ജീവൻ രക്ഷിക്കും. എ ഐ ക്യാമറ അഴിമതി ഇല്ലാതാക്കും. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.(AI Camera installed to protect human lives-antony raju)
കേന്ദ്ര നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാൻ കഴിയില്ല. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. മനുഷ്യജീവൻ സംരക്ഷിക്കാനാണ് നിയമം നടപ്പിലാക്കുന്നത്. എഐ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
ഒരു ലക്ഷത്തോളം നിയമലംഘനങ്ങൾ കുറഞ്ഞു. നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വിമർശനം ഉയരുന്നത് ശരിയാണോ സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ പരിശോധനയെ ചിലർ വെറുതെ എതിർക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: AI Camera installed to protect human lives-antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here