Advertisement

ഫുട്ബോളിൽ കേരളം നൽകിയ പിന്തുണയ്ക്ക് നന്ദി; അർജന്റീന അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

April 27, 2023
2 minutes Read
Ambassador of Argentina mets pinarayi vijayan

ഡൽഹിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബി. ഫിഫ ലോക വേൾഡ് കപ്പിൽ കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മാനവ വികസന സൂചികയിലും സാമൂഹിക വികസന സൂചികയിലും മാതൃകയായ കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതി ഭംഗി ഏറെ ആകർഷിച്ചതായി ജി. 20 സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.(Ambassador of Argentina met pinarayi vijayan)

മലയാളികൾ അർജന്റീനയെ ഏറെ സ്നേഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഫുട്ബോൾ കളിയോടുള്ള സ്നേഹം രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കുന്ന നല്ല അനുഭവമാണിത്. അർജന്റീന ലോക ഫുട്ബോളിന് നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഏറെ ഫുട്ബോൾ പ്രേമികൾ ഉള്ള കേരളത്തിൽ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് അർജന്റീനയുടെ സഹായം അദ്ദേഹം അഭ്യർത്ഥിച്ചു. അംബാസിഡറെ മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് ക്ഷണിച്ചു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബിയുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു. ലോകകപ്പ് ഫുട്ബോൾ സമയത്ത് തന്റെ രാജ്യത്തിന് കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അർജന്റീനയുടെ ദേശീയ ഫുട്ബോൾ ജഴ്‌സി സമ്മാനിച്ചു. ലോകഫുട്‍ബോളിന് അമൂല്യ സംഭാവനകൾ നൽകിയ രാജ്യമാണ് അർജന്റീന.

ഫുട്ബോൾ പ്രേമികൾ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യർ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകർഷിച്ചതായി ജി.20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.

Story Highlights: Ambassador of Argentina met pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top