Advertisement

കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് ചൈന

April 27, 2023
2 minutes Read
China

കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് ചൈന. ​രാജ്യത്തേക്ക് എത്തുന്നവർക്ക് ഇനി നെഗറ്റീവ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമല്ല. ശനിയാഴ്ച മുതലാണ് പുതിയ ഇളവ് പ്രാബല്യത്തിൽ വരുന്നത്. സീറോ കൊവിഡ് നയത്തിൽ മാറ്റം വരുത്തുന്നതി​ന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചത്.

പി.സി.ആർ ടെസ്റ്റിന് പകരം 48 മണിക്കൂറിന് മുമ്പെടുത്ത ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് ഇനി രാജ്യത്ത് പ്രവേശിക്കാനാകും. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ്ങാണ് ഇക്കാര്യ അറിയിച്ചത്.

ചൈന കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചതോടെ വിവിധയിടങ്ങളിൽ പ്രതിഷേധമുയർന്നു. ഇതോടെ സീറോ കൊവിഡ് നയത്തിൽ ഇളവ് അനുവദിക്കാൻ സർക്കാർ നിർബന്ധധിതമായി. കഴിഞ്ഞ മാസം എല്ലാ തരത്തിലുമുള്ള വിസകളും ചൈന പുനഃസ്ഥാപിച്ചിരുന്നു. ടൂറിസം രംഗത്ത് ഉൾപ്പടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വിസകൾ പുനഃസ്ഥാപിച്ചത്.

Story Highlights: China Drops Covid PCR Test Rule for Inbound Travelers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top