സ്ത്രീകൾക്ക് വോട്ടവകാശം: തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ

ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. നിശ്ചിത ഇടവേളകളിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. സിനഡുകളിലെ വോട്ടവകാശത്തിനുവേണ്ടി വനിതകൾ വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്.
ലോകമെങ്ങുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും യോഗത്തിനൊടുവിൽ നിർദേശങ്ങളിൽ വോട്ട് രേഖപ്പെടുത്തുകയുമാണ് പതിവ്. ഇതിന് നിലവിൽ പുരുഷൻമാർക്ക് മാത്രമാണ് അവകാശം. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളിൽ അഞ്ച് സിസ്റ്റർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. സിനഡിൽ 70 ബിഷപ് ഇതര അംഗങ്ങളെ ഉൾപ്പെടുത്താനും തീരുമാനമായി. ഇവരിൽ പകുതിയും സ്ത്രീകളായിരിക്കും. അവർക്കും വോട്ടവകാശം ഉണ്ടായിരിക്കും.
Story Highlights: Pope Francis gives women the right to vote at meeting of bishops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here