‘ടോയ്‌ലെറ്റിലെ വെള്ളം കൊണ്ട് കാപ്പിയുണ്ടാക്കേണ്ടി വന്നു, സോപ്പ് പൊടി കൊണ്ട് മുടി കഴുകി’; യുഎഇ തടവിലായിരുന്ന ബോളിവുഡ് താരത്തിന് ഒടുവിൽ മോചനം
ഒരു മാസം നീണ്ട ജയിൽ വാസത്തിന് ശേഷം ബോളിവുഡ് നടി ക്രിസൻ പെരേര യുഎഇയിൽ നിന്ന് ജയിൽ മോചിതയായി. ഏപ്രിൽ ഒന്നിനാണ് ക്രിസൻ യുഎഇയിൽ പൊലീസ് പിടിയിലാകുന്നത്. നായയെ ചൊല്ലിയുണ്ടായ തർക്കത്തിൽ വൈരാഗ്യം തോന്നിയ രണ്ട് യുവാക്കൾ ക്രിസനെ മയക്കുമരുന്ന് കേസിൽ പെടുത്തുകയായിരുന്നു. സത്യം ബോധ്യപ്പെട്ടതിനെ തുടർന്നാണ് ക്രിസനെ ജയിൽമോചിതയാക്കിയത്.
താൻ ടോയ്‌ലെറ്റിലെ വെള്ളം കൊണ്ടാണ് കാപ്പിയുണ്ടാക്കിയതെന്നും ടൈഡ് സോപ്പ് പൊടി ഉപയോഗിച്ചാണ് തല കഴുകിയതെന്നും ക്രിസൻ പറയുന്നു. മറ്റുള്ളവരുടെ വൃത്തിക്കെട്ട കളിയിൽ താൻ ബലിയാടായെന്നും ക്രിസൻ കുടുംബത്തോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കിയ.
ഒരു വെബ് സീരിസിന്റെ ഓഡിഷന് വേണ്ടി ഷാർജയിൽ എത്തിയതായിരുന്നു ക്രിസൻ. എന്നാൽ ക്രിസനെ മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സഡക് 2, ബട്‌ല ഹൌസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് താരം. പോൾ ആന്റണി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ബേക്കറി കടക്കാരനാണ് ക്രിസനെ ചതിച്ചത് .
നായയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. ക്രിസൻ പെരേരയുടെ അമ്മ ഒരു മൃഗ സ്‌നേഹിയായിരുന്നു. ഒരിക്കൽ പോൾ ആന്റണി തന്റെ സഹോദരിയെ കാണാൻ ഇവർ കൂടി താമസിക്കുന്ന അപ്പാർട്‌മെന്റിൽ വന്നപ്പോൾ അവർ ഓമനിച്ച് വളർത്തുന്ന ഒരു തെരുവ് നായയെ പോൾ ഉപദ്രവിക്കുകയും അതിന്റെ പേരിൽ അവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്ത. കൊവിഡ് കാലത്ത് മാസ്‌ക് ശരിയായി ധരിച്ചില്ലന്നപേരിലും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. ഈ പകയാണ് ക്രിസനെ കുരുക്കാൻ പോളിനെ പ്രേരിപ്പിച്ച ഘടകം .
രവി എന്ന വ്യാജ പേരിൽ പോളിന്റെ സുഹൃത്ത് ക്രിസനെ ബന്ധപ്പെട്ടു വെബ് സീരിസിന്റെ ഓഡിഷന് വേണ്ടി ഷാർജയിലേക്ക് വരാൻ ആവശ്യപ്പെട്ടു . അതുപ്രകാരം ഷാർജയിലേക്ക് വന്ന ക്രിസന്റെ കയ്യിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മയക്കുമരുന്ന് ഉൾപ്പെടുത്തിയ ഒരു മോമെന്റോയും സമ്മാനിച്ചു. എന്നാൽ ഷാർജയിൽ എത്തിയ ക്രിസനു സംഭവത്തിൽ ദൂരൂഹത തോന്നി പിതാവിനോട് പറഞ്ഞു. പിതാവിന്റെ നിർദ്ദേശാനുസരണം പോലീസിൽ പരാതിപ്പെട്ട ക്രിസൻ മൊമെന്റോ പൊലീസിന് കൈമാറുകയും അവർ അത് പരിശോധിച്ചപ്പോൾ കറുപ്പ് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റിലായ ക്രിസൻ തന്റെ നിരപരാധിത്വം പോലീസിന് മുമ്പിൽ തെളിയിച്ചതിനാൽ പോളിനെയും പോളിന്റെ സുഹൃത്തിനെയും ഷാർജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ക്രിസന്റെ ലഗേജിൽ ഡ്രഗ്‌സ് ഒളിപ്പിച്ച് വച്ച് ക്രിസനെ കുടുക്കാനായിരുന്നു അവരുടെ പ്ലാൻ. ഇവർ ഇതിനുമുൻപും സമാനമായ രീതിയിൽ നാലുപേരെ കുടുക്കിയിട്ടുണ്ട്. ഇരയാക്കപ്പെട്ടവരിൽ നിന്ന് പണവും വാങ്ങാറുണ്ട.് മകളെ രക്ഷിക്കാൻ ക്രിസന്റെ അമ്മയിൽ നിന്ന് എൺപതു ലക്ഷമാണ് ഇവർ ആവശ്യപ്പെട്ടത് . പോൾ ഇങ്ങനെ ചെയ്യുമെന്ന് താൻ കരുതിയില്ലെന്നും അവനാണ് തന്റെ മകളെ ഫ്രെയിം ചെയ്തതെന്നറിഞ്ഞപ്പോൾ താൻ ഞെട്ടി പോയെന്നും ക്രിസന്റെ മാതാവ് പ്രമീള പെരേര പറഞ്ഞു .
Story Highlights: Actor Chrisann Pereira Released From UAE Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here