Advertisement

ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ​ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരുക്ക്

April 28, 2023
2 minutes Read
Bike Accident in Kozhikode; Young Man died

കോഴിക്കാട് ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ​ദാരുണാന്ത്യം. ബാലുശ്ശേരി – താമരശ്ശേരി റോഡിലെ കരുമലയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ വേങ്ങേരി കാളാണ്ടി താഴയിൽ അഭിഷേക് (21) ആണ് മരിച്ചത്. ( Bike Accident in Kozhikode; Young Man died ).

Read Also: പ്ലാസ്റ്റിക് സർജറി ചെയ്ത് മണിക്കൂറുകൾക്കകം മോഡലിന് ദാരുണാന്ത്യം

അഭിഷേകിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന കലൂട്ടി കാരപ്പറമ്പ് സ്വദേശി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് താമരശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്നു. ലോറി കല്ല് ലോഡുമായി താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.

Story Highlights: Bike Accident in Kozhikode; Young Man died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top