‘ഡോ.എൻ.ഗോപാലകൃഷ്ണൻ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു’; അനുസ്മരിച്ച് പ്രധാനമന്ത്രി

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ.എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ദുഖമുണ്ട്. അദ്ദേഹം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.(Dr. N. Gopalakrishnan ji was a multifaceted personality; Narendra Modi)
ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. സമ്പന്നമായ ആത്മീയ പരിജ്ഞാനത്തിനും ഇന്ത്യൻ തത്ത്വചിന്തയോടുള്ള താത്പര്യത്തിനും അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രാത്രി എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. 68 വയസായിരുന്നു.
Story Highlights: Dr. N. Gopalakrishnan ji was a multifaceted personality; Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here