അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; കപ്പലിൽ മലയാളിയും

ഇറാനിയൻ നേവി ഇന്നലെ പിടിച്ചെടുത്ത അമേരിക്കൻ എണ്ണക്കപ്പലിൽ മലയാളിയും. എറണാകുളം കൂനമ്മാവ് സ്വദേശിയാണ് കപ്പലിലുള്ളത്. പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തു. Iran seizes US oil tanker with Malayali crew member onboard
ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് ഇറാൻ എണ്ണക്കപ്പൽ പിടികൂടിയത്. അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ എന്ന കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാത തുറമുഖത്തേക്ക് മാറ്റുകയായിരുന്നു.
Read Also: അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിക്കൂടി; കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും
ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മുൻപ് ഉണ്ടായ ഇത്തരം പിടിച്ചെടുക്കലിൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി. കുടുങ്ങിയവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Story Highlights: Iran seizes US oil tanker with Malayali crew member onboard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here