മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കായി കെട്ടിയ വേദി ജനക്കൂട്ടം കത്തിച്ചു; വ്യാപക സംഘർഷം

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കായി കെട്ടിയ വേദി ജനക്കൂട്ടം കത്തിച്ചു. മണിപ്പൂരിലെ ചുരചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രി ബിരേൻ സിങ് ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ജിം അടക്കമാണ് തീയിട്ടത്. ഗോത്ര സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ( Mob vandalises, sets on fire Manipur CM’s programme venue ).
Read Also: ‘അനധികൃത നിര്‍മാണം’; മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് ബിജെപി സര്‍ക്കാര്‍; അപലപിച്ച് സഭാ നേതാക്കള്‍
അനധികൃത നിർമ്മാണത്തിന്റെ പേരിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ പൊളിച്ചതിനെതിരെയാണ് പ്രതിഷേധം. സംരക്ഷിത വനമേഖലയിൽ സർവ്വേ നടത്തുന്നതിനെതിരെയും ജനക്കൂട്ടം പ്രതിഷേധം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Mob vandalises, sets on fire Manipur CM’s programme venue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here