എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗം ഇന്ന്, രാജ്നാഥ് സിംഗ് അധ്യക്ഷനാകും

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന്. ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിക്കും. പ്രാദേശിക സമാധാനവും സുരക്ഷയും, ഭീകരവാദം തടയലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലും യോഗത്തിൽ ചർച്ച ചെയ്യും. Shanghai Cooperation Organisation (SCO) defence ministers’ meeting
ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫു, താജിക്കിസ്ഥാൻ പ്രതിരോധ മന്ത്രി കേണൽ ജനറൽ ഷെറാലി മിർസോ, ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസാ ഘരായ് അസ്റ്റിയാനി, കസാക്കിസ്ഥാൻ പ്രതിരോധ മന്ത്രി കേണൽ ജനറൽ റസ്ലാൻ സാക്സിൽനിക്കോവ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. യോഗത്തിൽ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരും പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി രാജ്നാഥ് സിംഗ് ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരസ്പര താല്‍പ്പര്യമുള്ള മറ്റ് കാര്യങ്ങളിലും ചര്‍ച്ച ഉണ്ടാകും. ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് എസ്സിഒയിലെ അംഗരാജ്യങ്ങൾ. അംഗരാജ്യങ്ങളെ കൂടാതെ, ബെലാറസും ഇറാനും നിരീക്ഷക രാജ്യങ്ങളായി പ്രതിരോധ മന്ത്രിമാരുടെ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെർച്വൽ മീഡിയത്തിലൂടെ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
Story Highlights: Shanghai Cooperation Organisation defence ministers’ meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here