ഏഴു വയസുകാരിയായ മകളോട് ലൈംഗിക അതിക്രമം; 40 കാരന് 66 വർഷം കഠിന തടവ്

ഏഴു വയസുകാരിയായ മകളോട് ലൈംഗിക അതിക്രമം കാട്ടിയ 40 കാരന് 66 വർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും. പത്തനംതിട്ട പ്രിൻസിപ്പൾ പോക്‌സോ ജഡ്ജി ജയകുമാർ ജോൺ ആണ് പത്തനംതിട്ട പ്രക്കാനം സ്വദേശി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ( 40 year old father who raped daughter gets 66 year imprisonment )
2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലുള്ള മറ്റുള്ളവർ ഉറങ്ങി കഴിയുമ്പോൾ മകളെ അടുക്കളയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിനാണ് ആദ്യം സംശയം തോന്നുന്നത്. തുടർന്ന് ഈ വിവരം സ്‌കൂളിലെ ടീച്ചർമാരുമായി പങ്കുവയ്ക്കുകയും തുടർന്ന് കുട്ടിയുമായി നടത്തിയ സംസാരത്തിനൊടുവിൽ കുട്ടി പീഡന വിവരം തുറന്നുപറയുകയുമായിരുന്നു.
66 വർഷത്തെ തടവ് ശിക്ഷ ഒരുമിച്ച് 25 വർഷം കഠിനതടവായി അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക കഠിനതടവും അനുഭവിക്കണം.
Story Highlights: 40 year old father who raped daughter gets 66 year imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here