ഡിബി നൈറ്റ്സ് ആവേശത്തിൽ തലസ്ഥാനം; നിറഞ്ഞു കവിഞ്ഞു ഒന്നാം ദിനം

‘ഡി ബി നൈറ്റ് ചാപ്റ്റർ 2’ ആവേശത്തിൽ ആറാടി തലസ്ഥാന നഗരി. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഡിബി നൈറ്റ്സ് സംഗീത വിരുന്നിന്റെ ആദ്യ ദിനത്തിൽ വൻ ജനപങ്കാളിത്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരകണക്കിന് സംഗീത പ്രേമികൾ പരിപാടിയുടെ ഭാഗമായി. ( db nights by flowers first day )
ഫ്ലവേഴ്സ് ടിവി, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെൻറ്, Bhima gold കേരള ടൂറിസം വകുപ്പും ചേർന്ന് അവതരിപ്പിക്കുന്ന ‘ഡി ബി നൈറ്റ് ചാപ്റ്റർ ടൂവിന്റെ ആദ്യദിനത്തിൽ അഞ്ച് മ്യൂസിക് ബാന്റുകളാണ് സംഗീത പ്രേമികൾക്കായി വിരുന്നൊരുക്കിയത്. അവിയൽ, വെൻ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിൾ എക്സ്പ്രസ്, തകര, ദ ബിയേർഡ് ആന്റ് ദ ഡെറിലിക്ട്സ് തുടങ്ങിയ ബാന്റുകൾ സംഗീത പ്രേമികളെ ഇളക്കിമറിച്ചു. വൈകിട്ട് 5 ആരംഭിച്ച സംഗീത നിശ രാത്രി വൈകിയും തുടർന്നു.
ഗായകർക്കൊപ്പം സംഗീത പ്രേമികളും വരികൾ ഏറ്റുപാടി. പ്രിയ ബാന്റിന്റെ സംഗീതത്തിനൊത്ത് കാണികൾ ചുവടുവെച്ചതോടെ നിശാഗന്ധിയിൽ ഉത്സവ തിമിർപ്പ്. ഇടവേളകളിൽ പ്രേക്ഷകർക്കായി ലക്കി ഡ്രോ കോണ്ടസ്റ്റും സംഘടിപ്പിച്ചു. നാളെയാണ് സംഗീത നിശയുടെ അവസാന ദിനം. തൈക്കുടം ബ്രിഡ്ജ്, ജോബ് കുരിയൻ, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്സർ, ഇവൂജിൻ തുടങ്ങിയവർ നാളെ സംഗീത വിരുന്നൊരുക്കും. ബുക്ക് മൈ ഷോയിലൂടേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Story Highlights: db nights by flowers first day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here