Advertisement

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം

April 29, 2023
2 minutes Read
golden-globe-race-abhilash-tomy-finish-updates

ചരിത്രം കുറിച്ച് അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് അഭിലാഷ് ടോമി. ഫ്രാൻസിലെ സാബ്ലെ ദോലനിൽ നിന്ന് യാത്ര തിരിച്ചത് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ്. (Golden globe race abhilash tomy finish updates)

ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ കിഴ്സ്റ്റൻ നോയിഷെയ്ഫരൻ. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷ് ചെയ്‌തത്‌.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറിനു വൻ വൻ സ്വീകരണമാണു സംഘാടകർ നൽകിയത്.

ഇന്ന് അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടാവുകയെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്.ഇദ്ദേഹം ഫിനിഷ് ചെയ്യാൻ 15 ദിവസത്തിലേറെ എടുത്തേക്കും.

Story Highlights: Golden globe race abhilash tomy finish updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top