കോൺഗ്രസ് തന്നെ ഓരോ തവണ അധിക്ഷേപിക്കുമ്പോഴും അവര്‍ തകരും; ‘വിഷപ്പാമ്പ്’ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വിഷപ്പാമ്പ് പരാമര്‍ശത്തിൽ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് തന്നെ വീണ്ടും അധിക്ഷേപിക്കാൻ തുടങ്ങി. ഓരോ തവണ കോൺഗ്രസ് അധിക്ഷേപിക്കുമ്പോഴും അവര്‍ തകരും. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചു.
കോൺഗ്രസ് അധിക്ഷേപം തുടരട്ടെ, താൻ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ ബിദാർ ജില്ലയിലെ ഹംനാബാദിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം കര്‍ണാടകയില്‍ നടന്ന പ്രചരണത്തിനിടെയായിരുന്നു ഖര്‍ഗെയുടെ വിവാദ പരാമര്‍ശം.മോദിയപ്പോലുള്ള മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം.പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍ മരിച്ചുപോകും എന്നായിരുന്നു ഖര്‍ഗെയുടെ പ്രസംഗം. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അവഹേളിച്ച പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നതോടെ ,തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദിനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഖര്‍ഗെ വ്യക്തമാക്കിയിരുന്നു.
Story Highlights: മോദിക്ക് ശവക്കല്ലറ പണിയുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാർ; മോദിക്കെതിരായ ‘വിഷപ്പാമ്പ്’ പരാമര്‍ശത്തിനെതിരെ അമിത്ഷാ
അതേസമയം കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ഇരുമുന്നണികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാണ്. ഇതിനിടെയാണ് മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശം ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്.
Story Highlights: PM Modi reacts Mallikarjun Kharge’s ‘poisonous snake’ statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here