‘ഞാൻ നിരപരാധിയാണ്, അന്വേഷണവുമായി സഹകരിക്കും’; ബ്രിജ് ഭൂഷൺ

പീഡനപരാതിയിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. താൻ നിരപരാധിയാണ്, അന്വേഷണവുമായി സഹകരിക്കും. സുപ്രിംകോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു.
ഗുസ്തി താരങ്ങളുടെ പരാതിയിൽ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തിരുന്നു. പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമായതിനാൽ പോക്സോ നിയമമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്. കേസെടുത്തതിനാൽ ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമായി. പരാതി നൽകിയിട്ടും കേസെടുക്കാത്തിൽ പ്രതിഷേധിച്ച് താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ സമരം തുടരുകയാണ്. സമരം ഒരാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Read Also: എന്തുകൊണ്ടാണ് മോദി ഗുസ്തി താരങ്ങളോട് സംസാരിക്കാത്തത്?; താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി
അതേസമയം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പരാമർശത്തിൽ പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെ രംഗത്തെത്തി.
Story Highlights: Ready to face investigation, Says WFI chief Brij Bhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here