തിരുവനന്തപുരത്ത് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; തെളിവായത് കുഞ്ഞിന്റെ ഡിഎൻഎ; യുവാവിന് 17 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിന് 17 വർഷം കഠിനതടവ് ശിക്ഷ.അഞ്ചു തെങ്ങ് സ്വദേശി ജോണിയെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ( relative raped woman )
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇരയായ പെൺകുട്ടിയുടെ പിതാവ് ആശുപത്രിൽ ചികിത്സയിൽ കഴിയവേ വീട്ടിൽ സഹായിയായി എത്തിയ ബന്ധു കൂടിയായ പ്രതി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. കഠിനംകുളം പൊലീസാണ് കേസെടുത്തു അന്വേഷണം നടത്തിയത്.കേസിന്റെ അന്വേഷണ ഘട്ടത്തിൽ ജനിച്ച കുഞ്ഞിനെ പിതൃനിർണ്ണയ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് പ്രതിയായ ജോണി തന്നെയാണ് കുട്ടിയുടെ പിതാവെന്നു സ്ഥിരീകരിച്ചത്. ഇയാളുടെ മാതാവിനെയും,സുഹൃത്തിനെയും പ്രതി ചേർത്തെങ്കിലും പിന്നീട് ഒഴിവാക്കി.
ഡിഎൻഎ പരിശോധന ഫലം പ്രധാന തെളിവായി സ്വീകരിച്ചാണ് ആറ്റിങ്ങൽ അതിവേഗ പ്രത്യേക കോടതി പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തിയത്.17 വർഷം കഠിന തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന പ്രതിഭാഗം വാദം കോടതി തള്ളി.പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവായി നൽകുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.മുഹ്സിനാണ് ഹാജരായത്.
Story Highlights: relative raped woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here