പോസ്റ്ററിൽ സംവിധായകരില്ല, താരങ്ങൾ മാത്രം; ഫിലിം ഫെയര്‍ ബഹിഷ്കരിക്കുന്നു; വിവേക് അഗ്നിഹോത്രി

ഫിലിം ഫെയര്‍ പുരസ്കാരം ബഹിഷ്കരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. നോമിനേഷന്‍ പട്ടിക സംബന്ധിച്ച് ഫിലിം ഫെയര്‍ പുറത്തുവിട്ട പോസ്റ്ററിൽ സംവിധായകരുടെ ചിത്രമുൾപ്പെടുത്താതെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ കൊടുത്തതാണ് ബഹിഷ്കരണത്തിന് കാരണം.(Vivek Agnihotri will not accept any award from Filmfare)
മികച്ച സംവിധായകൻ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലെ നാമനിർദേശത്തിൽ ‘ദ കശ്മീർ ഫയൽസ്’ ഉണ്ടായിരുന്നിട്ടും ഫിലിം ഫെയറുമായി സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു സംവിധായകൻ. ട്വിറ്ററിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
‘അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ പരുസ്കാരങ്ങൾ അതുകൊണ്ടുതന്നെ നോമിനേഷന്‍ വിനയപൂർവ്വം നിരസിക്കുന്നു താരങ്ങൾക്കല്ലാതെ മറ്റാർക്കും മുഖമില്ലെന്നാണ് ഫിലിംഫെയറിന്‍റെ ധാരണ. അവരുടെ ലോകത്ത് സഞ്ജയ് ലീല ബൻസാലിയോ സൂരജ് ബർജാത്യയോ പോലുള്ള വലിയ സംവിധായകര്‍ക്ക് മുഖമില്ല.
ഫിലിം ഫെയർ അവാർഡ് കൊണ്ടല്ല ഒരു സിനിമാക്കാരന് അന്തസ് ലഭിക്കുന്നത്, സംവിധായകരെ അപമാനിക്കുന്ന ഈ സംവിധാനം അവസാനിപ്പിക്കണം. ബോളിവുഡിലെ അഴിമതിക്കും ഇത്തരം അനീതികള്‍ക്കെതിരെയുമുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഞാന്‍ ഈ പുരസ്കാരത്തിൽ പങ്കെടുക്കുന്നില്ല’, എന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്.
Story Highlights: Vivek Agnihotri will not accept any award from Filmfare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here