ഡിബി നൈറ്റ്സ് രണ്ടാം ദിനം ആരംഭിച്ചു; സംഗീത ലഹരിയിൽ തലസ്ഥാന നഗരി

തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന ഡിബി നൈറ്റ്സ് ചാപ്റ്റർ ടുവിന്റെ രണ്ടാം ദിനത്തിന് ആവേശ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച സംഗീത രാവിന് തുടക്കമിട്ടത് മലയാളികളുടെ പ്രിയപ്പെട്ട ഇവുജിനും സംഘത്തിനുമൊപ്പം. തുടർന്ന്, തൈക്കുടം ബ്രിഡ്ജ്, ജോബ് കുര്യൻ, ഗൗരി ലക്ഷ്മി, തിരുമാലി തഡ് വൈസർ, ബ്രോധ വി എന്നിവർ അരങ്ങിലെത്തും.
Read Also: ഡിബി നൈറ്റ്സ് ആവേശത്തിൽ തലസ്ഥാനം; നിറഞ്ഞു കവിഞ്ഞു ഒന്നാം ദിനം
കൂടാതെ, പ്രോഗ്രാം കാണാനെത്തുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും സംഗീത വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ്, ഭീമ ഗോൾഡ് എന്നിവർക്ക് ഒപ്പം കേരള ടൂറിസം വകുപ്പും ചേർന്നാണ് ‘ഡി ബി നൈറ്റ് ചാപ്റ്റർ 2 അവതരിപ്പിക്കുന്നത്.
ഡിബി നൈറ്റിൻ്റെ ഭാഗമാകാൻ സംഗീത പ്രേമികൾക്ക് ബുക്ക് മൈ ഷോ വഴിയും നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അഞ്ച് പേരുടെയും പത്ത് പേരുടെയും സംഘമായി എത്തുന്നവർക്ക് ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്.
Story Highlights: dB Night by Flowers Trivandrum Music Shows
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here