പൂരം വെടിക്കെട്ട് പുലർച്ചെ 3 മുതൽ 24ൽ തത്സമയം കാണാം

ആവേശക്കൊടുമുടിയിലായ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് 24ൽ പുലർച്ചെ 3 മുതൽ തത്സമയം കാണാം. പതിനായിരങ്ങളുടെ ആരവങ്ങൾക്കിടയിലാണ് ആവേശപ്പൂരം കൊട്ടിക്കേറിയത്. തേക്കിൻകാട് മൈതാനിയിൽ പൂരം കൊട്ടിക്കയറിയതോടെ മഠത്തിൽവരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും ആസ്വാദകർക്ക് നവ്യാനുഭവമായിരുന്നു. വൈവിധ്യമാർന്ന കുടകൾ നിരത്തി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾ ആനപ്പുറങ്ങളിൽ കുടമാറ്റമൊരുക്കി വിസ്മയം തീർത്തു. ( Thrissur Pooram vedikettu LIVE on 24 news ).
ഘടകപൂരങ്ങളുടെ ആരവത്താൽ സ്വരാജ് റൗണ്ടും തേക്കിൻകാട് മൈതാനവും നിറഞ്ഞിരുന്നു. നെയ്തലക്കാവിലമ്മയെ ശിരസേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് താരമായത്. അപ്പോഴേയ്ക്കും ആൾക്കൂട്ടം അലകടലായി മാറിയിരുന്നു.
ഇലഞ്ഞിമരത്തിൻറെ ഓരത്ത് കിഴക്കൂട്ട് അനിയൻമാരാരും സംഘവും ഒരുക്കിയ പാണ്ടിമേളത്തിൻറെ കുളിർനാദവും പൂര പ്രേമികളുടെ മനം നിറച്ചു.
Read Also: തൃശൂർ പൂരാവേശത്തിൽ അപർണാ ബാലമുരളി; പൂരത്തിനെത്താൻ സാധിച്ചതിൽ സന്തോഷമെന്ന് താരം
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനെത്തിയ തെച്ചികോട്ട് കാവ് രാമചന്ദ്രന് ആരാധകരുടെ വൻ വരവേൽപ്പാണ് ലഭിച്ചത്. ആർപ്പുവിളികളോടെയാണ് പൂരപ്രേമികൾ രാമനെ വരവേറ്റത്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമൻ പോകുന്ന വഴിയിലുടനീളം നീണ്ട ആൾക്കൂട്ടം പ്രകടമായിരുന്നു.
നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയപ്പോൾ അവിടം ജനനിബിഡമായിരുന്നു. ആരാധകർ ചുറ്റും നിരന്നതോടെ പാണ്ടിമേളത്തോടെ പൂരാവേശം രാമനൊപ്പം കൊട്ടിക്കയറുകയായിരുന്നു. തെക്കേ ഗോപുരത്തിലൂടെ രാമചന്ദ്രൻ കുറ്റൂർദേശത്തേക്ക് മടങ്ങുമ്പോഴും കാത്തുനിന്നത് ജനസാഗരമായിരുന്നു.
Story Highlights: Thrissur Pooram vedikettu LIVE on 24 news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here