Advertisement

കാമുകന്റെ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി ബക്കറ്റിലാക്കി കുട്ടിയുടെ മാതാവിന്റെ വീട്ടിന് മുന്നിൽ വച്ചു; യുവതിയുടെ കൊടുംക്രൂരത

April 30, 2023
2 minutes Read
US Woman Kills Boyfriend's 6-Year-Old Daughter

കാമുകന്റെ ആറ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക്ക് ബക്കറ്റിലാക്കി കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നിൽ വച്ച് യുവതിയുടെ ക്രൂരമായ പകവീട്ടൽ. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ന്യൂ ഓർലിയൻ ന​ഗരത്തിൽ വച്ച് 43 കാരിയായ ബുന്നക് ലാൻഡൻ ആണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. (US Woman Kills Boyfriend’s 6-Year-Old Daughter)

കുട്ടിയെ കാണാനില്ലാത്തതിനെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ തെരച്ചിൽ നടത്തുന്നതിനിടെയാണ് വീടിന് മുന്നിൽ വച്ചിരുന്ന പ്ലാസ്റ്റിക് ബക്കറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിയെ മർദിച്ചതായും ദീർഘനേരം കെട്ടിയിട്ടതായും പരിശോധനയിൽ കണ്ടെത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

കുട്ടിയെ കെട്ടിയിട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മൃതദേഹം ബക്കറ്റിലാക്കി വീടിന് മുന്നിൽ വച്ചത് ലാൻഡൻ ആണെന്ന് മനസിലാകുകയായിരുന്നു. കുട്ടിയുടെ പിതാവും ലാൻഡനുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഒരുമിച്ചാണ് താമസിച്ചുവന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights: US Woman Kills Boyfriend’s 6-Year-Old Daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top