ഡൽഹിയിൽ 9 വയസ്സുകാരി പീഡനത്തിനിരയായി, പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ

കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി. തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. (9 Year Old Girl Sexually Assaulted In Delhi, Minor Boy Detained)
ശനിയാഴ്ച തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. പിന്നാലെ ക്ഷീണിതയായ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും, പീഡനം നടന്നതായി ഡോക്ടർമാർ ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കൗൺസിലിംഗ് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Highlights: 9 Year Old Girl Sexually Assaulted In Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here