മാഹിയിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമം; കോഴിക്കോട് കുന്നമംഗലം സ്വദേശി അറസ്റ്റിൽ

മാഹിയിൽ നിന്നും കടത്താൻ ശ്രമിച്ച മദ്യവുമായി ഒരാൾ പിടിയിൽ. ഏഴര ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. കോഴിക്കോട് കുന്നമംഗലം സ്വദേശി ഇടവന പുറായിൽ വീട്ടിൽ വിജീഷിനെയാണ് (47) വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. ഇന്നത്തെ രണ്ടാമത്തെ സംഭവമാണിത്. രാവിലെ 34 ലിറ്റർ മദ്യവുമായി മറ്റൊരു യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു.
മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 68 കുപ്പി മാഹി വിദേശ മദ്യവുമായി രാവിലെ മറ്റൊരു യുവാവും പിടിയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടിൽ നിഖിലിനെയാണ് (30) വടകര എക്സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണർ ജി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര – തലശ്ശേരി ദേശീയ പാതയിൽ ഇന്ന് പുലർച്ചെ 1.30ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്.
കെ.എൽ 85 – 8845 എന്ന നമ്പരിലുള്ള സ്കൂട്ടർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച 500 എം എല്ലിന്റെ 68 ബോട്ടിലുകളാണ് പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് കടത്തുകയായിരുന്നു മദ്യം. മദ്യം കടത്താനുപയോഗിച്ച സ്ക്കൂട്ടറും അധികൃതർ കസ്റ്റഡിയിലെടുത്തു.
Story Highlights: Attempt to smuggle foreign liquor from Mahi; youth arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here