Advertisement

ശുഭ്മൻ ഗില്ലിനെ നിലനിർത്താത്തതിൽ ഒരു കുറ്റബോധവുമില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

May 1, 2023
2 minutes Read
regret Shubman Gill KKR

ശുഭ്മൻ ഗില്ലിനെ നിലനിർത്താത്തതിൽ കുറ്റബോധമില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ. 2021 സീസൺ വരെ കൊൽക്കത്തയിൽ കളിച്ച ഗില്ലിനെ 2022 ഐപിഎൽ ലേലത്തിനു മുൻപ് ടീം ഒഴിവാക്കി. ലേലത്തിനു മുൻപ് ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസികളിൽ ഒന്നായ ഗുജറാത്ത് ടൈറ്റൻസ് താരത്തെ ടീമിലെത്തിച്ചു. ഗുജറാത്തിനായി തകർപ്പൻ പ്രകടനങ്ങളാണ് ഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. (regret Shubman Gill KKR)

Read Also: ഐപിഎൽ: ബാംഗ്ലൂരിന് ഇന്ന് ജയിക്കണം; എതിരാളികൾ ലക്നൗ

“നമ്മൾ വളർത്തിയെടുത്ത താരങ്ങൾ മറ്റ് ഫ്രാഞ്ചൈസികളിൽ പോയി നല്ല പ്രകടനം നടത്തുന്നതിൽ സന്തോഷമുണ്ട്. ശുഭ്മൻ ഗിൽ ഒരു ഉദാഹരണമാണ്. നിയമമനുസരിച്ച് 2022 ഐപിഎൽ ലേലത്തിനു മുന്നോടിയായി നാല് താരങ്ങളെ മാത്രം നിലനിർത്താനാണ് അനുവാദമുണ്ടായിരുന്നത്. 8, 9 താരങ്ങളെ നിർത്താൻ ഞങ്ങൾക്ക് താത്പര്യമുണ്ടായിരുന്നു. അതിൽ നിന്ന് നാലു പേരെ തെരഞ്ഞെടുക്കേണ്ടിവന്നു. അതിൽ കുറ്റബോധമില്ല. ആ സമയത്ത് അറിയാവുന്ന കാര്യങ്ങൾ വച്ചാണ് തീരുമാനമെടുത്തത്. ഞങ്ങൾ എടുത്തത് നല്ല തീരുമാനമായിരുന്നു എന്ന് വിശ്വസിക്കുന്നു.”- കൊൽക്കത്തയിലെ നൈറ്റ് ഗോൾഫ് ഇവൻ്റിൽ പങ്കെടുക്കവേ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ഇന്ത്യയുടെ മത്സരങ്ങൾ പുറത്തുവച്ച് നടത്തുന്നതിനോടും ബിസിസിഐയ്ക്ക് യോജിപ്പില്ല; ഏഷ്യാ കപ്പ് റദ്ദാക്കിയേക്കും

2017ലെ അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ഗില്ലിനെ തൊട്ടടുത്ത വർഷം കൊൽക്കത്ത ടീമിലെത്തിച്ചു. ആദ്യ മത്സരങ്ങളിൽ മധ്യനിരയിൽ ബാറ്റ് ചെയ്തിരുന്ന താരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെ അക്കൊല്ലം ഓപ്പണറാക്കി. 39 പന്തിൽ 65 റൺസ് നേടിയ താരം ആ കളി മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. അടുത്ത കളി മുതൽ ഗില്ലിനെ വീണ്ടും കൊൽക്കത്ത ലോവർ ഓർഡറുകളിൽ പരീക്ഷിച്ചു. 2019 സീസണിൽ താരം ചില മത്സരങ്ങളിൽ മൂന്നാം നമ്പറിൽ കളിച്ചു. 2019 ഏപ്രിൽ 25ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഗിൽ പിന്നീട് ഓപ്പണറാവുന്നത്. ആ കളി 14 പന്തിൽ അത്ര തന്നെ റൺസെടുത്ത് പുറത്തായ താരം തൊട്ടടുത്ത കളിയിൽ വീണ്ടും ഓപ്പണറായി ഇറങ്ങി. ആ കളി 45 പന്തിൽ 76 റൺസ് നേടിയ താരം പിന്നീട് കൊൽക്കത്തയുടെ സ്ഥിരം ഓപ്പണറാവുകയായിരുന്നു.

Story Highlights: don’t regret Shubman Gill KKR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top