Advertisement

കാട്ടാനയ്ക്ക് പിന്നാലെ ഇടുക്കിയെ വിറപ്പിച്ച് കടുവയും; ജനവാസ മേഖലയിലെ കടുവയുടെ ചിങ്ങ്രള്‍ പുറത്ത്

May 1, 2023
2 minutes Read
Tiger in residential area of ​​Munnar

കാട്ടാന ആക്രമണത്തിനിടെ ഇടുക്കിയെ വിറപ്പിച്ച് കടുവാ ഭീതിയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയിറങ്ങിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.(Tiger in residential area of ​​Munnar)

കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു.

Read Also: ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ് തകർത്തു; സംഘത്തിൽ രണ്ട് പിടിയാനയും കുട്ടിയാനകളും

ഇന്ന് രാവിലെയോടെ മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ തോട്ടം തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാര്‍ ഭീതിയിലാണ്.

Story Highlights: Tiger in residential area of ​​Munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top