യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടു, സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തെന്ന ആരോപണവുമായി ടോം ജോസ്

യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിൽ വിവാദ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ്. 1934ലെ സഭാ ഭരണഘടന ഓർത്തഡോക്സ് വിഭാഗം കണ്ടിട്ടുപോലുമില്ലെന്നാണ് ടോം ജോസിന്റെ വെളിപ്പെടുത്തൽ. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തെന്നും ടോം ജോസ് ആരോപിച്ചു.(Tom Jose allegation against orthodox sabha in cemetery bill)
സെമിത്തേരി ബില്ലിൽ അട്ടിമറി നടന്നതായാണ് സംശയിക്കുന്നത്. താൻ ഡ്രാഫ്റ്റ് ചെയ്ത സെമിത്തേരി ബിൽ മാറ്റങ്ങളോടെയാണ് പുറത്തുവന്നത്. മരണാന്തര ചടങ്ങിൽ വൈദികരെ കൂടി പ്രവേശിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പക്ഷേ ബിൽ പുറത്തുവന്നപ്പോൾ ചടങ്ങിൽ ബന്ധുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ബില്ലിൽ മാറ്റം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും ടോം ജോസ് പറഞ്ഞു.
സഭാഭരണഘടന ഓർത്തഡോക്സ് വിഭാഗം കണ്ടിട്ടുപോലുമില്ല. ഭരണഘടനയുടെ ഒറിജിനൽ ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരെ കേസെടുത്തു. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്നും മലങ്കര ചർച്ച ബിൽ നടപ്പാക്കണമെന്നും ടോം ജോസ് പറഞ്ഞു.
Story Highlights: Tom Jose allegation against orthodox sabha in cemetery bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here