നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്തയെ അധിക്ഷേപിച്ചു; ഫാ.മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ

ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിനാണ് നടപടി. കാതോലിക്കാ ബാവായാണ് വൈദിനെതിരെ നടപടിയെടുത്തത് .
സഭാ സംബന്ധമായ എല്ലാ ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്താനാണ് തീരുമാനം.
പുരോഹിതനും അധ്യാപകനുമെന്ന നിലയിൽ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും കാത്തോലിക്കാ ബാവ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ജോഷ്വ മാർ നിക്കോദിമോസിനെ അവഹേളിച്ചതിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് കോട്ടയത്തെ സഭ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതികരണത്തിൽ മാത്യൂസ് വാഴക്കുന്നം സഭാ അധ്യക്ഷനോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
Story Highlights: Orthodox Church took action against Fr Mathews Vazhakunnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here