സത്യം പറയുന്നവർക്കെതിരെ ഓർത്തഡോക്സ് സഭ വാളോങ്ങുന്നു; ടോം ജോസിന് പിന്തുണയുമായി യാക്കോബായ സഭ

സത്യം വിളിച്ച് പറയുന്നവർക്കെതിരെ ഓർത്തഡോക്സ് സഭ വാളോങ്ങുന്നുവെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ്. 1934 ലെ ഭരണഘടന ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പക്കലില്ലെന്ന മുൻ ചീഫ് സെക്രട്ടിയുടെ നിരീക്ഷണം സത്യമെന്നും കുര്യാക്കോസ് തേയോഫിലോസ് മെത്രാപൊലീത്ത വ്യക്തമാക്കി. ഓർത്തഡോക്സുകാർക്ക് സത്യം പുറത്ത് വരുന്നതിലുള്ള ജാള്യതയെന്നും വാർത്താകുറിപ്പിൽ വിമർശനമുണ്ട്. യാക്കോബാ സഭയുടെ പക്ഷത്താണ് ന്യായമെന്നും അവർക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും 24 ലൂടെയാണ് മുൻ ചീഫ് സെകട്ടറി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ ടോം ജോസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. Jacobite syrian church supports former Chief Secretary Tom Jose
1934ലെ സഭാ ഭരണഘടന ഓർത്തഡോക്സ് വിഭാഗം കണ്ടിട്ടുപോലുമില്ലെന്നാണ് ടോം ജോസിന്റെ വെളിപ്പെടുത്തൽ. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തെന്നും ടോം ജോസ് ആരോപിച്ചു. സെമിത്തേരി ബില്ലിൽ അട്ടിമറി നടന്നതായാണ് സംശയിക്കുന്നത്. താൻ ഡ്രാഫ്റ്റ് ചെയ്ത സെമിത്തേരി ബിൽ മാറ്റങ്ങളോടെയാണ് പുറത്തുവന്നത്. മരണാന്തര ചടങ്ങിൽ വൈദികരെ കൂടി പ്രവേശിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പക്ഷേ ബിൽ പുറത്തുവന്നപ്പോൾ ചടങ്ങിൽ ബന്ധുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ബില്ലിൽ മാറ്റം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും ടോം ജോസ് പറഞ്ഞു. സഭാഭരണഘടന ഓർത്തഡോക്സ് വിഭാഗം കണ്ടിട്ടുപോലുമില്ല. ഭരണഘടനയുടെ ഒറിജിനൽ ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരെ കേസെടുത്തു. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്നും മലങ്കര ചർച്ച ബിൽ നടപ്പാക്കണമെന്നും ടോം ജോസ് പറഞ്ഞു.
Read Also: ചീഫ് സെക്രട്ടറി സ്ഥാനം ടോം ജോസഫ് യാക്കോബായ വിഭാഗത്തിന് വേണ്ടി ദുരുപയോഗം ചെയ്തു; ഓർത്തഡോക്സ് സഭ
എന്നാൽ, കേരള ചീഫ് സെക്രട്ടറി സ്ഥാനം ടോം ജോസഫ് യാക്കോബായ വിഭാഗത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചിരുന്നു. സെമിത്തേരി ബില്ലിൽ സർക്കാരിനെ കൊണ്ട് തന്റെ ഉദ്ദേശം നടപ്പിലാക്കാൻ ടോം ജോസ് ലക്ഷ്യമിട്ടു. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തുവെന്ന് പറഞ്ഞ് ടോം ജോസ് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ടോം ജോസിന്റെ വിവാദ പ്രസ്താവനകൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു.
Story Highlights: Absconding fake lawyer Sessi Xavier finally surrenders before Alappuzha court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here