നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ് ജ്യോതിയാണ് വരൻ. മെക്കാനിക്കൽ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്. ( actress malavika krishnadas getting married )
വിവാഹത്തിനുള്ള കൗണ്ടൗൺ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ പ്രീ-വെഡ്ഡിംഗ് ചടങ്ങുകളിലേത് എന്ന് തോന്നിപ്പിക്കുന്ന വിഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്.
റിയാലിറ്റി ഷോ താരവും ആങ്കറും നർത്തകയുമായ മാളവിക തട്ടുംപുറത്ത് അച്യുതൽ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെബ്‌സീരീസുകളിലും മ്യൂസിക്കൽ ആൽബത്തിലുമെല്ലാം അഭിനയിച്ചു.
Story Highlights: actress malavika krishnadas getting married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here