എആർ റഹ്‌മാന്റെ സംഗീത പരിപാടി പാതിവഴിയിൽ നിർത്തിച്ച് പൊലീസ്; വിശദീകരണം പുറത്ത്

എആർ റഹ്‌മാന്റെ സംഗീത പരിപാടി പാതിവഴിയിൽ നിർത്തിച്ച് പൂനെ പൊലീസ്. സംഗീത പരിപാടി പത്ത് മണി എന്ന സമയം അതിക്രമിച്ചുവെന്ന് കാട്ടിയായിരുന്നു പൂനെ പൊലീസിന്റെ നടപടി. ( AR Rahman live concert stopped in Pune by police )
ഞായറാഴ്ചയായിരുന്നു എആർ റഹ്‌മാൻ രാജാ ബഹാദുർ മിൽ എരിയയിൽ സംഗീത പരിപാടി നടത്തിയത്. എട്ട് മണി മുതൽ 10 മണിവരെയായിരുന്നു സംഗീത പരിപാടി. അവസാന ഗാനമായ ‘ഛയ്യ ഛയ്യ’ ആലപിക്കുന്നതിനിടെ സമയം പത്ത് മണി കഴിഞ്ഞു. ഇതോടെ റഹ്‌മാൻ പാടിക്കൊണ്ടിരുന്ന വേദിയിലേക്ക് ഇടിച്ചുകയറിയ പൊലീസ്, പരിപാടി പാതിവഴിയിൽ നിർത്തിക്കുകയായിരുന്നു. പിന്നാലെ എആർ റഹ്‌മാൻ വേദി വിട്ടു.
‘റഹ്‌മാൻ അവസാനത്തെ ഗാനമാണ് പാടിയിരുന്നത്. എന്നാൽ 10 മണി പിന്നിട്ട വിവരം അദ്ദേഹം അറിഞ്ഞില്ല. അതുകൊണ്ട് പൊലീസ് സ്റ്റേജിലെത്തി ഇക്കാര്യം അദ്ദേഹത്തെ ബോധിപ്പിക്കുകയായിരുന്നു. അദ്ദേഹം നിർദേശം അനുസരിച്ച് പരിപാടി അവസാനിപ്പിക്കുകയും ചെയ്തു’- പൂനെ ഡിസിപി സ്മാർതന പാട്ടീൽ പറഞ്ഞു.
Extremely disappointing of #PunePolice to shut down #ARRahman ‘s concert in #Pune at 10.14PM. While the rule of 10pm cutoff is understood, this is nt how a visiting artist of his stature should hav been treated. He was almost on his finale song when this happened👇🏻cc @CPPuneCity pic.twitter.com/HYEor4wiYX
— Irfan (@IrfanmSayed) April 30, 2023
തിങ്കളാഴ്ച പൂനെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് എ.ആർ റഹ്‌മാൻ ട്വീറ്റ് ചെയ്തിരുന്നു. ‘പിനെ, ഇന്നലെ നൽകിയ സ്‌നേഹത്തിന് നന്ദി. അതൊരു റോളർ കോസ്റ്റർ കോൺസേർട്ട് ആയിരുന്നു. ഇനിയും തിരിച്ചുവന്ന് നിങ്ങളുടെ കൂടെ പാടും’- റഹ്‌മാൻ കുറിച്ചു.
Story Highlights: AR Rahman live concert stopped in Pune by police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here