Advertisement

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; ബിജെപി കൗൺസിലർ 14 ദിവസത്തേക്ക് റിമാൻഡിൽ

May 2, 2023
2 minutes Read
arson at Swami Sandeepananda Giri ashram

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച കേസിൽ ബി.ജെ.പി കൗൺസിലർ റിമാൻഡിൽ. അറസ്റ്റിലായ പി.ടി.പി നഗർ വാർഡ് കൗൺസിലർ വി. ജി കൗൺസിലർ ഗിരികുമാറിനെയും ശബരി എസ് നായരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ആശ്രമം കത്തിച്ചത്‌ കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ്‌ നാഥും ചേർന്നാണെന്ന്‌ വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. രണ്ടാം പ്രതി കൃഷ്‌ണകുമാർ മുൻപ് അറസ്റ്റിലായിരുന്നു. BJP Councillor Remanded Sandeepananda Giri Ashram Arson

ആശ്രമം കത്തിക്കൽ കേസിലെ ഒന്നാം പ്രതി കുണ്ടമൺകടവ്‌ സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ നേരത്തേ ആർഎസ്‌എസ്‌ പ്രവർത്തകർ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കൽ കേസിലടക്കം ഇവർ പങ്കാളികളായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്ക്‌ എത്തിച്ചത്.

ആശ്രമം കത്തിക്കലിന്‌ നേതൃത്വം നൽകിയത്‌ ആർഎസ്‌എസ്‌ പ്രവർത്തകരായ പ്രകാശും ശബരിയുമാണെന്ന്‌ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇത്‌ സാധൂകരിക്കുന്ന നിരവധി ശാസ്‌ത്രീയ തെളിവുകളും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ആക്രമണത്തിന്‌ ഉപയോഗിച്ച ബൈക്ക്‌ പൊളിച്ച്‌ വിൽക്കാനടക്കം നേതൃത്വം നൽകിയതും ശബരിയാണെന്ന്‌ വ്യക്തമായി.

Read Also: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച കേസ്; ഗിരികുമാറിന്റെ അറസ്റ്റിന് പിന്നിൽ സി.പി.ഐ.എം ഗൂഢാലോചനയെന്ന് ബിജെപി

സംഭവത്തിൽ പ്രകാശിന്‌ പങ്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ്‌ ആത്മഹത്യക്ക്‌ കാരണമായതെന്നും സഹോദരൻ പ്രശാന്ത്‌ നൽകിയ മൊഴിയാണ്‌ അന്വേഷണത്തിൽ വഴിത്തിരിവായത്‌. ഇയാൾ പിന്നീട്‌ മൊഴി മാറ്റിയെങ്കിലും പൊലീസ്‌ നിർണായക തെളിവുകൾ ശേഖരിച്ചിരുന്നു. പൂ‍ജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കൻറോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണറുടെയും പിന്നീട് കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Story Highlights: BJP Councillor Remanded Sandeepananda Giri Ashram Arson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top