“32000 കൃത്യമായ കണക്ക് അല്ല; 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളത്”; ദി കേരള സ്റ്റോറി സംവിധായകൻ

വിവാദമായ ദി കേരള സ്റ്റോറിയയിൽ പറയുന്ന 32000 എന്നത് കൃത്യമായ ഒരു കണക്ക് അല്ലെന്ന് ദി കേരള സ്റ്റോറി സംവിധായകൻ സുദിപ്തോ സെൻ. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി സംഘടിപ്പിച്ച സിനിമയുടെ പ്രദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ എണ്ണം ലഭിക്കുന്നതിനായി വിവരാവകാശം വഴി അന്വേഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, സർക്കാരും പൊലീസും കണക്കുകൾ തന്നിലെന്നും സുദിപ്തോ സെൻ അറിയിച്ചു. Subject of Kerala Story not the number 32000: director Sudipto Sen
32000 പെൺകുട്ടികൾ എന്ന സംഖ്യ അല്ല ഇവിടെ വിഷയം. 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സത്യം മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സംഖ്യക്ക് പിന്നാലെ മാത്രം പോകുന്നത്.
സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തി കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തിൽ 100 തിയേറ്ററിൽ സിനിമ റിലീസ് ചെയ്യാനാണ് ആഗ്രഹം. ഭീഷണി ഉള്ളതിനാൽ ചർച്ചകൾ തുടരുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകനും നടിയും ജെഎൻയുവിൽ സിനിമയുടെ പ്രദർശനത്തിന് എത്തിയിരുന്നു.
Story Highlights: Subject of Kerala Story not the number 32000: director Sudipto Sen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here