Advertisement

ജെഎൻയുവിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കും; എ ബി വി പി

May 2, 2023
3 minutes Read
The Kerala Story to be screened at JNU; ABVP

ജെഎൻയുവിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് എ ബി വി പി. എന്നാൽ പ്രദർശനം തടയുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. ഇന്ന് വൈകിട്ട് 4 മണിക്കാണ് കേരള സ്റ്റോറി എ ബി വി ബി പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലാണ് പ്രദര്ശിപ്പിക്കുക. (The Kerala Story to be screened at JNU; ABVP)

കേരളത്തിലെ നിർബന്ധിത മത പരിവർത്തനവും ലൗ ജിഹാദും വ്യക്തമാക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി എന്നാണ് എ ബി വി പി അറിയിച്ചത്. എന്നാൽ തടയുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

എന്നാൽ കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രിം കോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്.

എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി നിർദേശിച്ചു.

Story Highlights: The Kerala Story to be screened at JNU; ABVP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top