Advertisement

മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ; ആശങ്കയിൽ പ്രദേശവാസികൾ

May 2, 2023
2 minutes Read
Tiger at Munnar Kallar estate

കാട്ടാന ആക്രമണങ്ങൾ തുടരുന്നതിനിടെ മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ. നല്ലതണ്ണി എസ്റ്റേറ്റിനും കല്ലാർ എസ്റ്റേറ്റിനും ഇടയിലെ വഴിയിലാണ് വീണ്ടും കടുവയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും കടുവയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ യാത്രക്കാരൻ പറഞ്ഞു.(Tiger at Munnar Kallar estate)

ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ എസ്റ്റേറ്റിന് സമീപമാണ് ആദ്യം കടുവയെ കണ്ടത്. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാർ എടുത്ത കടുവയുടെ ചിത്രം പുറത്തുവന്നിരുന്നു. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ തോട്ടം തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാർ ഭീതിയിലാണ്.

Read Also: അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക്; നിരീക്ഷിച്ച് വനംവകുപ്പ്

കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളിൽ വളർത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയിൽ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു.

Story Highlights: Tiger at Munnar Kallar estate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top